Ticker

6/recent/ticker-posts

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടിബ്ലോക്ക് തല ധർണ്ണ നടത്തി




പെൻഷൻ പരിഷ്ക്കരണ ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്തപെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, പന്ത്രണ്ടാം പെൻഷൻ പരിഷ്ക്കരണനടപടികൾ ആരംഭിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റി ആഹ്വാനമനുസരിച്ച് കെ.എസ് എസ്സ് പി.യു മേലടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളി ടൗണിൽ പ്രകടനവും, ബീച്ച് റോഡ് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ്ണയും നടത്തി, ബ്ലോക്ക് പ്രസിഡണ്ട് കെ. ശശിധരൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി എം. ചെക്കായി ധർണ്ണ ഉദ്ഘാടനം ചെയ്തു. ധർണ്ണയെ അഭിവാദ്യം ചെയ്തു കൊണ്ട് വി.പി. നാണുമാസ്റ്റർ, എ. കേളപ്പൻ നായർ, ടി. കുഞ്ഞിരാമൻ മാസ്റ്റർ, കെ.എം കമല എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എ എം കുഞ്ഞിരാ സ്വാഗതവും കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments