Ticker

6/recent/ticker-posts

കരിമ്പന ഹാളിലേക്ക് നാട് ഒഴുകിയെത്തി - ജീവിതത്തിൽ ഒരുമിച്ച സുഹൃത്തുക്കൾക്ക് ഖബറും ഒരുമിച്ച്

പാലക്കാട് പനയമ്പാടത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചു.   കരിമ്പനക്കൽ ഹാളിലാണ് പുതുദർശനത്തിന് വെച്ചത് പ്രിയ വിദ്യാർത്ഥികളെ അവസാനമായി ഒരു നോക്കു കാണാൻ കരിമ്പന ഹാളിലേക്ക് നാട് ഒഴുകുകയായിരുന്നു വിദ്യാർഥിനികൾ പഠിച്ചിരുന്ന കരിമ്പഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഹാളിലേക്ക് എത്തിയിരുന്നു. മന്ത്രിമാരായ കൃഷ്ണൻകുട്ടി ,എംപി രാജേഷ് എംഎൽഎമാരായ കെ ശാന്തകുമാരി, രാഹുൽ മാങ്കൂട്ടത്തിൽ, പാലക്കാട് ജില്ലാ കലക്ടർ ഡോ: എസ് ചിത്ര തുടങ്ങിയവർ അന്തിമോ ചാരമർപ്പിക്കാൻ വേണ്ടി എത്തി. മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് സർക്കാരിന് വേണ്ടി  ആദരം അർപ്പിച്ചത്
 പൊതുദർശന ശേഷം തുപ്പനാട് ജുമാ മസ്ജിദിൽ നാല് പേരുടെയും മൃതദേഹം ഒരുമിച്ച് ഖബറടക്കു ജീവിതത്തിൽ ഒരുമിച്ച് സുഹൃത്തുക്കൾക്ക് കബറും ഒരുമിച്ച് ഒരുക്കിയിരിക്കുകയാണ് അപകടത്തിൽ മരിച്ച നിദാ ഫാത്തിമ , റിദഫാത്തിമ ഇർഫാന ഷെറിൻ ,എ എസ് ആയിഷ എന്നിവരുടെ മൃതദേഹങ്ങളാണ് തുപ്പനാടിന് സമീപം ചെറൂളിയിലുള്ള വിദ്യാർത്ഥികളുടെ വീട്ടിലേക്ക് എത്തിച്ചത് പോസ്റ്റ്മോർട്ടത്തിനുശേഷം പാലക്കാട് ജില്ല ആശുപത്രിയിൽ നിന്നാണ് വീടുകളിലേക്ക് കൊണ്ടുപോയത് ബന്ധുക്കൾ അന്തിമോപചാരം അർപ്പിച്ചതിനുശേഷം രാവിലെ 8 30 മണി മുതൽ 10 വരെ തുപ്പനാട് കരിമ്പനക്കൽ ഹാളിൽ പൊതുദർശനത്തിന് വെച്ചു. അതിനുശേഷം ജുമാമസ്ജിദിൽ ഖബർ അടക്കം
 അരകിലോമീറ്റർ ഉള്ളിലാണ് മരിച്ച നാല് പേരുടെയും വീടുകൾ

Post a Comment

0 Comments