Ticker

6/recent/ticker-posts

പയ്യോളി അങ്ങാടി സപ്ലൈകോ യിലേക്ക് DYFI പ്രതിഷേധസമരം സംഘടിപ്പിച്ചു.

തുറയൂർ :- പയ്യോളി അങ്ങാടിയിൽ പ്രവർത്തിക്കുന്ന സപ്ലൈകോയിൽ നടക്കുന്ന ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാണിച്ചു ഡിവൈഎഫ്ഐ നേതൃത്വത്തിൽ സപ്ലൈകോ യിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കഴിഞ്ഞദിവസം സപ്ലൈകോ മാനേജരുടെ നേതൃത്വത്തിൽ  സപ്ലൈകോയിൽ നിന്ന് അരി കടത്തുന്നത് നാട്ടുകാർ പിടികൂടിയിരുന്നു.  മാനേജറെയും മറ്റ് സ്റ്റാഫുകളെയും സസ്പെൻഡ് ചെയ്ത് സപ്ലൈകോയിലെ മുഴുവൻ സ്റ്റോക്കും പരിശോധിച്ചു നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സമരത്തിലൂടെ ആവശ്യപ്പെട്ടു. സമരം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം പി അനൂപ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് സി ടി അജയ്ഘോഷ്, സിപിഐഎം തുറയൂർ ലോക്കൽ സെക്രട്ടറി കിഷോർ പി കെ, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഒലീന, സബിൻ രാജ് കെ കെ, കാവ്യ കെ ടി മേഖല ട്രഷറർ അശ്വന്ത് പി കെ 
എന്നിവർ സംസാരിച്ചു. തുറയൂർ മേഖല സെക്രട്ടറി പി കെ അരുൺ സ്വാഗതവും  പ്രസിഡന്റ്‌ അശ്വന്ത് സി കെ അധ്യക്ഷനായി. 

ഡിപ്പോ മാനേജർ സുമേഷ് ഡി കെയുമായി DYFI  സമരക്കാർ നടത്തിയ ചർച്ചയിൽ താഴെ പറയുന്ന നടപടികൾ പെട്ടന്ന് എടുക്കുമെന്ന് അധികാരികൾ  ഉറപ്പ് നൽകി.
സപ്ലൈ കോയിലെ മറ്റ് ജീവനക്കാർക്കെതിരെ  അന്വേഷണം നടത്തി നടപടിഎടുക്കുമെന്ന് ഉറപ്പ് നൽകി.
75 Kgഅരിയുമായി പിടികൂടിയ സപ്ലൈകോ മാനേജറേ  ലീവിന് വിടാനും ഏരിയ ഡിപ്പോ മാനേജർ സുമേഷ് ഡി കെ യുടെ ചുമതലയിൽ  മുഴുവൻ സ്റ്റോക്ക് പരിശോധിച്ച് നിയമ നടപടിക്ക് വിധേയമാക്കുമെന്ന് ഉറപ്പ് നൽകി.
സ്റ്റോക്ക് പരിശോധനയിൽ ക്രമക്കേട് ഉണ്ടെങ്കിലും ഇല്ലെങ്കിലും  സർക്കാർ സംവിധാനത്തിൽ മാത്രം വിതരണം ചെയ്യുന്ന അരി എങ്ങനെ സപ്ലൈകോ മാനേജറുടെ പക്കൽ എത്തി എന്ന്  സപ്ലൈകോ റീജിയണൽ മാനേജറുടെ നേതൃത്വത്തിലും പോലീസ് സംവിധാനത്തോടും അന്വേഷണം നടക്കും.

Post a Comment

0 Comments