Ticker

6/recent/ticker-posts

വീടിനുള്ളിൽ തീ പിടിച്ചത് പരിഭ്രാന്തി പരത്തി

കൊയിലാണ്ടി :  വീടിനുള്ളിൽ തീ പിടിച്ചു ഇന്ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടിയാണ് കൊയിലാണ്ടി കാപ്പാട് റോഡിൽ സിദ്ദീഖ് പള്ളിക്ക് സമീപം താജ് ഹൗസിൽ അബ്ദുൾ അസീസ് എന്നയാളുടെ വീട്ടിനുള്ളിലെ AC ഇലക്ട്രിക് കണക്ഷൻ ഷോർട്ട് സർക്യൂട്ട്  ആയതിന്റെ ഭാഗമായി തീ കത്തുകയും പുക ഉയരുകയുമായിരുന്നു. 
വിവരം കിട്ടിയതിനെ തുടർന്ന് ASTO പി എം അനിൽകുമാറിന്റെ നേതൃത്തത്തിൽ അഗ്നിരക്ഷാസേന സ്ഥലത്ത് എത്തുമ്പോഴേക്കും വീട്ടുകാർ തീ അണച്ചിരുന്നു.കൂടുതലൽ അപകടമില്ലെന്നു ഉറപ്പു വരുത്തി.

Post a Comment

0 Comments