Ticker

6/recent/ticker-posts

നന്തിയിലെ മാലിന്യ പ്രശ്നം : പഞ്ചായത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം


എറണാകുളം:മൂടാടി പഞ്ചായത്ത് നന്തി റെയിൽവേ മേൽപാലത്തിനടിയിലെ മാലിന്യ കൂമ്പാര വിഷയത്തിൽ മൂടാടി ഗ്രാമപഞ്ചായത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ബോധിപ്പിച്ച
പൊതുതാത്പര്യ ഹരജിയിൽ കോടതി മുമ്പാകെ ഹാജരാകുന്നതിൽ അലംഭാവം കാണിച്ചതിനെതിരെയും പഞ്ചായത്തിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തി.മാലിന്യം കുന്നുകൂടി പൊതുജനങ്ങൾക്ക് ഹാനികരമായിട്ടും പഞ്ചായത്ത് കാണിച്ച അലംഭാവം കോടതി പ്രത്യകം ചൂണ്ടികാണിച്ചു.അടുത്ത വിചാരണ തിയ്യതിയും ഹാജരാകുന്നതിൽ വീഴ്ച്ച സംഭവിച്ചാൽ വിചാരണ തിയ്യതികളിൽ പഞ്ചായത്ത് സെക്രട്ടറി നേരിട്ട്  ഹാജറാകണമെന്നും സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി മറുപടി ബോധിപ്പിക്കണമെന്നും ബഹു ഹൈക്കോടതി ഉത്തരവിട്ടു.യൂത്ത്ലീഗ് നേതാക്കളായ കെ.കെ റിയാസ്,പി.കെമുഹമ്മദലി എന്നിവരാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയത്

Post a Comment

0 Comments