Ticker

6/recent/ticker-posts

പയ്യോളി നഗരസഭ കൗൺസിലറുടെ വീടാക്രമണം, മോഷ്ടാക്കളുടെ ശല്യം: പട്രോളിംഗ് ശക്തിപ്പെടുത്താൻ തീരുമാനം



പയ്യോളി : പയ്യോളി നഗരസഭ കൗൺസിലർ സി പി ഫാത്തിമയുടെ വീടിന് നേരെ അക്രമം നടത്തിയ സംഭവത്തിൽ  പയ്യോളി പോലീസ്  അന്വേഷണം ഊർജിതപ്പെടുത്തി  കുറ്റക്കാരെ ഉടൻ കണ്ടെത്താനും പയ്യോളിയിൽ ഇപ്പോൾ നിലവിൽ രാത്രികാലങ്ങളിൽ നേരിടുന്ന കള്ളന്മാരുടെ ശല്യത്തിൽ ഉടൻ പരിഹാരം കാണാനും ചെയർമാൻ വി കെ അബ്ദുറഹ്മാൻ പയ്യോളി സി. ഐ എസ്. കെ സജീഷിനോട് ആവശ്യപ്പെട്ടു. പയ്യോളിയിൽ രാത്രികാല പെട്രോളിംഗ് ശക്തമാക്കാൻ തീരുമാനിച്ചതായും കൗൺസിലറുടെ വീട് ആക്രമിച്ച സംഭവത്തിൽ അന്വേഷണം നടത്തിവരുന്നതായും സി ഐ പറഞ്ഞു.

Post a Comment

0 Comments