Ticker

6/recent/ticker-posts

പാതയോര മാത്സ്യക്കച്ചവടം :പയ്യോളി ഐ പി സി റോഡിൽ നിന്നും നഗരസഭാ ആരോഗ്യ വിഭാഗം മത്സ്യം പിടിച്ചെടുത്തു


പയ്യോളി: പാതയോര മത്സ്യ ക്കച്ചവടം നിരോധിച്ച സ്ഥലത്ത് വെച്ച് വില്പന നടത്തിയ  മത്സ്യം നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. രാത്രികാല ആരോഗ്യ വിഭാഗ സ്ക്വാഡാണ് മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്. ബീച്ച് റോഡിലും പേരാമ്പ്ര റോഡിൽ കിഴൂർ വരെയുള്ള ഭാഗത്തും IPC റോഡിലും പാതയോര മാത്സ്യക്കച്ചവടം നഗരസഭ നിരോധിച്ചിട്ടുള്ളതാണ്. രാത്രികാലങ്ങളിൽ പേരാമ്പ്ര റോഡിൽ മത്സ്യക്കച്ചവടക്കാർ മലിനജലം ഒഴുക്കിവിടുന്നതിന് നേരത്തേ പരാതിക്കുള്ളതാണ്. നഗരസഭ സീനിയർ പബ്ലിക് ഇൻസ്പെക്ടർ മേഘനാഥൻ സി ടി കെ യുടെ നേതൃത്വത്തിലുള്ള  പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വൈ ബി പ്രശാന്ത്, നഗരസഭ ജീവനക്കാരായ ബിനിൽ ആർ.കെ , രാഗീഷ് എന്നിവർ അടങ്ങിയ നൈറ്റ് സ്ക്വാഡാണ് മത്സ്യം പിടിച്ചെടുത്തത്.

Post a Comment

0 Comments