Ticker

6/recent/ticker-posts

തിക്കോടി അടിപ്പാത; അനുകൂലമായ തീരുമാനമുണ്ടാകും കാനത്തിൽ ജമീല എംഎൽഎ



പയ്യോളി ദേശീയപാത 66 ൻ്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് തിക്കോടി ടൗണിലെ അടിപ്പാത വിഷയത്തിൽ അനുകൂലമായ തീരുമാന മുണ്ടാകുമെന്ന് കാനത്തിൽ ജമീല എംഎൽഎ വാർത്താ കുറിപ്പിൽ പറഞ്ഞു. തിക്കോടി ടൗണിൽ ഹൈവേ നിർമ്മാണം പൂർത്തിയാകുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പൂർണ്ണമായും നിഷേ ധിക്കപ്പെടുന്ന കടുത്ത പ്രതിസന്ധിയെ മറി കടക്കാനായി മുഴുവൻ രാഷ്ട്രീയ പാർട്ടിക ളുടെയും നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിവേദനങ്ങളും പ്രത്യക്ഷ സമര പരിപാടികളും നടത്തിവരികയായിരുന്നു. മുഖ്യമന്ത്രിക്കും ഈ വിഷയത്തിൽ ആക്ഷൻ കമ്മിറ്റി നിവേദനം നൽകുകയു ണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിയുടെ ഓഫീസുമാ യിബന്ധപ്പെടുകയും പ്രശ്നംഅതീവ ഗൗര വത്തോടെ അവതരിപ്പിക്കുകയും ചെയ്തി ട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസംപ്രോജക്ട് ഡയറക്ടർ തിക്കോടി സന്ദർശിക്കുകയും കാര്യങ്ങൾ മനസിലാക്കി തിരിച്ചുപോകുകയും ചെയ്തത്.    തിക്കോടിയിലെ ജനങ്ങളുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കു ന്നതിനായി ഹൈവേ അതോറിറ്റിയോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയാൻ കഴിഞ്ഞിട്ടു ണ്ട്. രണ്ട് വർഷത്തിലധികമായി ആക്ഷൻ കമ്മിറ്റി യുടെ നേതൃത്വത്തിൽനടന്നുവരുന്ന സമരം അതിൻ്റെ ഏറ്റവും ശക്തമായ അവസ്ഥയിലേക്ക് നീങ്ങുകയാണ് . ഇതിന് മുമ്പ് തന്നെ അനുകൂലമായ തീരുമാനമുണ്ടാകുമെന്നും എംഎൽഎ പറഞ്ഞു.

Post a Comment

0 Comments