Ticker

6/recent/ticker-posts

പ്രവാസിയും പ്രമുഖ വ്യാപാരിയുമായിരുന്ന കിഴക്കോട്ട് കടവ് സി കെ കോട്ടേജിൽ സി കെ മുഹമ്മദ് ദുബായിൽ നിര്യാതനായി.


നടുവണ്ണൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനും നടുവണ്ണൂരിലെ നാഷണൽ ബിൽഡേഴ്സ് സ്ഥാപകനും നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയുമായിരുന്ന കിഴക്കോട്ട് കടവ് സി കെ കോട്ടേജിൽ സി കെ മുഹമ്മദ് ( 53) ദുബായിൽ നിര്യാതനായി. ചികിത്സയിലിരിക്കെയാണ് മരണം.

ഒ.ഐ.സി.സി ബഹ്റൈൻ ഘടകം സെക്രട്ടറി, ഗ്ലോബൽ കമ്മിറ്റിയംഗം, കോൺഗ്രസ് കിഴുക്കോട്ട് കടവ് ബൂത്ത് പ്രസിഡണ്ട്, കെ എസ് യു നടുവണ്ണൂർ ഹൈസ്കൂൾ പ്രസിഡണ്ട് തുടങ്ങിയ പദവികൾ വഹിച്ചിരുന്നു.

റസീനയാണ് ഭാര്യ. പരേതനായ ചെല്ലട്ടൻ കണ്ടി അബ്ദുല്ലയാണ് പിതാവ്. മാതാവ് മറിയം. മക്കൾ: അഖിത ജുസൈറ, ഡോ. റിസ് വാന, ജോർജിയയിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ മുഹ്സിന,അർഫിൻ മുഹമ്മദ് (പത്താംതരം സെൻ്റ് മീരാസ് സ്കൂൾ പേരാമ്പ്ര ). മരുമക്കൾ:  മുഹമ്മദ് റാഫി (കുറ്റ്യാടി) ഡോക്ടർ അജ്മൽ (കാളികാവ് ) സഹോദരങ്ങൾ: മൊയ്തീൻ, റസിയ. മൃതദേഹം നാളെ നാട്ടിൽ എത്തിച്ച ശേഷം കിഴുക്കോട്ട് പള്ളി ഖബറിസ്ഥാനിൽ കബറടക്കും.

Post a Comment

0 Comments