Ticker

6/recent/ticker-posts

ടി. പി.രാജീവൻ കവിത കളിൽ രാഷ്ട്രീയം പ്രധാനമായി:തമിഴ്കവി യുവൻ ചന്ദ്രശേഖരൻ

പേരാമ്പ്ര: സൗന്ദര്യാന്വേഷണത്തിലും കാവ്യ ശാസ്ത്രത്തിലും ടി. പി.രാജീവന്റെ കവിതകളിൽ രാഷ്ട്രീയം പ്രധാനമായിരുന്നുവെന്ന് തമിഴ്‌കവി യുവൻ ചന്ദ്രശേഖരൻ .സങ്കീർണ്ണബിംബങ്ങളിൽ നിന്ന് വ്യത്യസ്തമായി നിത്യ ജീവിതങ്ങൾ നിറയുന്ന കവിതകളാണ് അദ്ദേഹത്തിന്റേത്. ആദ്യകാല ടി.പി.രാജീവൻ കവിതകൾ
രാഷ്ട്രീയപരമായി
ബലപ്പെടുന്നത് പിൽക്കാല കവിതകളിൽ കാണാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുറപ്പെട്ടുപോയവാക്ക്
ടി.പി.രാജീവൻ എഴുത്തും ജീവിതവും എന്ന അനുസ്മരണപരിപാടി
ഉദ്ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള കവിതയെ ഭാഷയിലും പ്രമേയത്തിലുംഭാവുകത്വത്തിലും ഏറെസ്വാധീനിച്ച കവിയാണ് ടി. പി.രാജീവനെന്ന്
കവി പി രാമൻ പറഞ്ഞു.
കവിതയുടെ ഗദ്യാ ശൈലിയെ ജീവസ്സുറ്റതാക്കുന്ന പരിണാമഘട്ടങ്ങൾ രാജിവൻ കവിതകളിലുണ്ടെന്നും- പി രാമൻ പറഞ്ഞു.


സംഘാടകസമിതി ചെയർമാൻഡോ കെ എൻ.അജോയ്കുമാർ
അധ്യക്ഷത വഹിച്ചു .
കൺവീനർ പി.സി.രാജേഷ് സ്വാഗതം പറഞ്ഞു.
കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാര ജേതാവ് രാജൻ തിരുവോത്തിനെ വേദിയിൽ ആദരിച്ചു.
വിവിധ സെഷനുകളിലായി
അൻവർ അലി, വീരാൻകുട്ടി,വി. കെ പ്രഭാകരൻ,പി.എസ്. ബിന്ദു മോൾ,കെ.പി.സീന, യൂ സി അനീഫ,
ബാലസുന്ദരം,കെ.കെ. ചന്ദ്രൻ, പി. സോമനാഥൻ,ലതീഷ് നടുക്കണ്ടി,ബൈജു ആവള, കെ.ടി.ദിനേശൻ,അഷ്റഫ് കല്ലോട് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് പ്രശസ്ത ഗായിക നിസ അസീസി അവതരിപ്പിച്ച ഗാനസന്ധ്യ നടന്നു.

Post a Comment

0 Comments