Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ചോദ്യം ചെയ്യുന്നതിനിടെ പോലീസുകാർക്ക് നേരെ യുവാവിന്റെ ആക്രമണം നാലു പോലീസുകാർക്ക് പരിക്ക്

കൊയിലാണ്ടിയിൽ ചോദ്യം ചെയ്യുന്നതിനിടെ പോലീസുകാർക്ക് നേരെ യുവാവിന്റെ ആക്രമണം
 നാലു പോലീസുകാർക്ക് പരിക്ക്
എസ് ഐ ജിതേഷ് |ഗ്രേഡ് എസ് ഐ അബ്ദുല്ല , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺകുമാർ, സിനു രാജ് തുടങ്ങിയവർക്കാണ് പരിക്കേറ്റത് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു സംഭവത്തിൽ ഗുരുദേവ കോളേജിലെ ഡിഗ്രി വിദ്യാർഥി അത്തോളി കൊങ്ങന്നൂർ മലയിൽ നോബിനെ( 23 ) അറസ്റ്റ് ചെയ്തു രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് പോലീസിന്റെ ചോദ്യം ചെയ്യലിനിടയിലാണ് യുവാവിൻ്റെ ആക്രമണം  സംഭവത്തിൽ പോലീസ് യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴ്പെടുത്തി
ഇയാളിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്
കൊയിലാണ്ടി ചിത്ര ടാക്കീസ് സമീപം തിങ്കളാഴ്ച വൈകിട്ടാണ് സംഭവം 
ലഹരി സംഘത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം വനിതാ എസ് ഐ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്ത സംഭവം നടന്നിരുന്നു.ഇതുമായി ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചതിനു പിന്നാലെ യുവാവിനെ  ചോദ്യം ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്

Post a Comment

0 Comments