Ticker

6/recent/ticker-posts

മുൻ മന്ത്രിയും കെഎസ്കെടിയു സംസ്ഥാന സെക്രട്ടറിയും ,പ്രസിഡൻ്റുമായിരുന്ന എം കെ കൃഷ്ണനെ അനുസ്മരിച്ചു


പയ്യോളി :മുൻ മന്ത്രിയും കെഎസ്കെടിയു സംസ്ഥാന സെക്രട്ടറിയും പ്രസിഡൻ്റുമായി ദീർഘകാലം പ്രവർത്തിച്ച എം കെ കൃഷ്ണൻ്റെ 29-ാം ചരമവാർഷികദിനം കെഎസ്കെടിയു പയ്യോളിഏരിയകമ്മിറ്റി യുടെ നേതൃത്വത്തിൽആചരിച്ചു. ഏരിയയിലെ മുഴുവൻ യൂണിറ്റ് കേന്ദ്രങ്ങ ളിലും പതാക ഉയർത്തി പ്രഭാതഭേരി നട ത്തി. വൈകീട്ട് പയ്യോളി  എ  കെ ജി മന്ദിരം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി ബാലൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ഒ രഘുനാഥ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എൻ വി രാമകൃഷ്ണൻ, കെ സിന്ധു . ഏരിയ സെക്രട്ടറി എൻ സി മുസ്തഫ എന്നിവർ സംസാരിച്ചു
 

Post a Comment

0 Comments