Ticker

6/recent/ticker-posts

മെഡിസെപ്പ് പദ്ധതി കുറ്റമറ്റതാക്കണം: കെ.സി. ഗോപാലൻ

 
സർവ്വീസ് പെൻഷകാർക്ക് മെഡിസെപ്പ് പദ്ധതികൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്നും അതിനാൽ പുന:പരിശോധനയ്ക്ക് സർക്കാർ തയ്യാറാകണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലൻ പറഞ്ഞു. അപാകത പഠിക്കാൻ കമ്മീഷനെ വെച്ചതുകൊണ്ട് കാര്യമില്ല. മെഡിസെപ്  പദ്ധതിയിൽ നിന്ന് പിൻമാറി ഇഷ്ടമുള്ള ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ ചേരാനുള്ള അവസരം പെൻഷൻകാർക്ക് നൽകണം. പെൻഷൻ പരിഷ്ക്കരണ കുടിശികയും ഡി.എ.യും ലഭിക്കുന്നില്ല എന്ന് മാത്രമല്ല  ഭാരിച്ചചികിത്സാച്ചെലവും പെൻഷൻകാർ സ്വയം വഹിക്കേണ്ടി വരുന്നു. മാസം തോറും പെൻഷൻകാരിൽ നിന്നും 500 രൂപ പദ്ധതിയിലേക്ക് പിടിക്കുന്ന കൊള്ളക്കാരുടെ സംഘമാണ് ഇന്ന് കേരളം ഭരിച്ചു കൊണ്ടിരിക്കുന്നത്. അരിക്കുളം മണ്ഡലം KSSPA സമ്മേളനം ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് എം. രാമാനന്ദൻ ആധ്യക്ഷ്യം വഹിച്ചു. രാമചന്ദ്രൻ നീലാംബരി പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഒ.എം. രാജൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് ഇ.കെ. ബാലൻ, കെ. അഷറഫ് , സി.എം. ജനാർദ്ദനൻ, കെ.കെ. നാരായണൻ മാസ്റ്റർ, കെ. വല്ലീ ദേവി, യു. രാജൻ,രഘുനാഥ് എഴുവങ്ങാട്ട്, ഇ. ദിവാകരൻ മാസ്റ്റർ, ഇ.കെ. ഭാസ്ക്കരൻ,ശശീന്ദ്രൻ നമ്പൂതിരി, കെ. ശശി മാസ്റ്റർ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സത്യൻ തലയഞ്ചേരി സ്വാഗതവും ജോയിൻ്റ് കൺവീനർ വി.വി.എം. ബഷീർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ : സത്യൻ തലയഞ്ചേരി (പ്രസി) സി. മോഹൻദാസ് (സെക്രട്ടറി) രാമചന്ദ്രൻ നീലാംബരി (ട്രഷറർ)

Post a Comment

0 Comments