Ticker

6/recent/ticker-posts

മുതിർന്ന പൗരന്മാർ യുവജനങ്ങളെ കൂടെ കൈകോർത്ത് പിടിക്കണം ഇബ്രാഹിം തിക്കോടി



ചേമഞ്ചേരി: അനുഭവം കൊണ്ടും അറിവു കൊണ്ടും സമ്പന്നരായ മുതിർന്ന പൗരന്മാർ യുവജനങ്ങളെ കൂടെ കൈകോർത്ത് മുന്നോട്ടു പോയാൽ ഇന്ന് കാണുന്ന ദുരന്തങ്ങൾക്ക് വലിയൊരു ശതമാനം  പരിഹാരം ഉണ്ടാകുമെന്ന് കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം  തിക്കോടി പറഞ്ഞു. കേരള സീനിയർ സിറ്റിസൺസ് ഫോറം ചേമഞ്ചേരി യൂണിറ്റ് വാർഷികവും, എം.സി.വി ഭട്ടതിരിപ്പാട് അനുസ്മരണവും തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കുമാരി ദേവനന്ദയുടെ പ്രാർത്ഥനയോടെ വാർഷികം ആരംഭിച്ചു. ജോ. സെക്രട്ടറി എം. കെ ഗോപാലൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് പി.ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി അച്യുതൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കൗൺസിലർ എൻ .കെ. കെ മാരാർ എം .സി. വി ഭട്ടതിരിപ്പാട് അനുസ്മരണം നടത്തി. ടി. പി രാഘവൻ, ഇ. ഗംഗാധരൻ മാസ്റ്റർ, കാർത്തി മേലോത്ത് എന്നിവർ സംസാരിച്ചു. സ്മാർട്ട്ഫോൺ എങ്ങനെ ഫലപ്രദമായും, സുരക്ഷിതമായും ഉപയോഗിക്കാം എന്ന വിഷയത്തിൽ ഇ. രാജൻ (റിട്ടയേർഡ് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ) ക്ലാസ് എടുത്തു .
സെക്രട്ടറി വി.വി. ഉണ്ണി മാധവൻ റിപ്പോർട്ടും ഖജാൻജി ഒ.കെ വാസു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു ഉണ്ണിമാധവൻ നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments