വടകര : ജില്ലാ ആശുപത്രിയിലെ ഒ. പി ടിക്കറ്റ് ഫീസ് വർദ്ധനവ് പിൻ വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് എസ് ഡി പി ഐ വടകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ആശുപത്രിയുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കൊടുക്കാത്ത അധികാരികൾ ഫീസ് വർദ്ധിപ്പിക്കുന്നതിൽ ഉത്സാഹം കാട്ടുന്നത് തീർത്തും ജനവഞ്ചനയാണെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് എസ് ഡി പി ഐ വടകര നിയോജക മണ്ഡലം സെക്രട്ടറി സജീർ എൻ കെ പറഞ്ഞു.
മുനിസിപ്പൽ വൈസ് പ്രസിഡന്റ് കെ വി പി ഷാജഹാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ,സെക്രട്ടറി നിസാം പുത്തൂർ സ്വാഗതവും സവാദ് വടകര, ഹാരിസ് സി എ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു, റസീന വി കെ, ഫെബിന ഷാജഹാൻ, ശബാന പി വി, അഷ്‌കർ എം വി, ഗഫൂർ പുത്തൂർ,ഇസ്മായിൽ ഇ വി, സലീം സി വി, റംഷി, ഷംസീർ അഴിത്തല മജീദ് പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മഷ്ഹൂദ് കെ പി നന്ദി പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.