പയ്യോളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പല വർഷങ്ങളിലായി പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയായ പൂർവ വിദ്യാർത്ഥി സംഘടനയുടെ ഒരു സംഗമം ''സമാഗമം 2024'' ഈ വരുന്ന 2024 ഡിസംബർ 1 ഞായറാഴ്ച രാവിലെ 10 മണിക്ക്
ശ്രീ കല്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
1957 മുതൽ പയ്യോളി ഹൈസ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി ജീവിതത്തിൻെറ പല തലങ്ങളിലും മേഖലകളിലും എത്തിപ്പെട്ട നിരവധി വ്യക്തികളുടെ കൂട്ടായ്മയാണ് പൂർവ്വ വിദ്യാർത്ഥി സംഘടന.കൂടെ പഠിച്ചവരെ കാണാനും അവരുമായുള്ള സൗഹൃദം അയവിറക്കാനും പ്രിയ ഗുരുക്കന്മാരെ നേരിൽ കാണുന്നതിനും പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും രാവിലത്തെ സെഷനിൽ നടക്കും.പൂർവ്വ അധ്യാപകരുടെ ഗാന സദസ്സും ഇതോടൊപ്പമുണ്ടാവും.
ഉച്ചക്ക് ശേഷം 3 മണിക്ക് നടക്കുന്ന സാംസ്കാരിക സദസ്സ് സാഹിത്യകാരനും പൂർവ്വ വിദ്യാർത്ഥിയുമായ വി.ആർ സുധീഷ് ഉദ്ഘാടനം ചെയ്യും.മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ മുഖ്യാതിഥിയായിരിക്കും. ശ്രദ്ധേയമായ പൂർവ്വ വിദ്യാർത്ഥികളുടെ ''ഓർമ്മയിലൂടെ ഒരു സഞ്ചാരം'' പരിപാടിക്ക് ശേഷം
വിവിധ കലാപരിപാടികൾ അരങ്ങേറും.
പത്രസമ്മേളത്തിൽ
സ്വാഗതസംഘം ചെയർമാൻ ജമീല സമദ്, ജനറൽ കൺവീനർ ടി.ഖാലിദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ റഷീദ് പാലേരി, വൈസ് ചെയർമാൻ ചന്ദ്രൻ മാസ്റ്റർ,
ഫൈനാൻസ് കമ്മിറ്റി ചെയർമാൻ മoത്തിൽ അബ്ദുറഹിമാൻ,കൺവീനർ ടി.ഗിരീഷ്കുമാർ പങ്കെടുത്തു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.