Ticker

6/recent/ticker-posts

അസ്സറ്റ് വിദ്യാഭ്യാസപുരസ്‌കാരം:ശശി തരൂർ എം പി പേരാമ്പ്രയിൽ

.

പേരാമ്പ്ര. അസറ്റ് പേരാമ്പ്ര(ആക്ഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി ആൻ്റ് എംപവർമെൻ്റ് ട്രസ്റ്റ്) സംഘടിപ്പിക്കുന്ന എഡ്യൂക്കേഷണൽ കോൺക്ലിവിൻ്റെ ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ രാവിലെ ഒമ്പത് മണിക്ക് ഡോ ശശിതരൂർ എം പി നിർവഹിക്കുന്നു.
അസറ്റ് ചെയർമാൻ സി എച്ച് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിക്കും.
ഡോ. എം കെ മുനീർ എം എൽ എ അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കും.
പേരാമ്പ്ര മണ്ഡലത്തിലെ പ്രീ പ്രൈമറി മുതൽ കോളജ് തലം വരെയുള്ള വിഭാഗങ്ങളിലെ മികച്ച അധ്യാപകർക്കും,മികച്ച വിദ്യാഭ്യാസ,ഭിന്നശേഷി പ്രവർത്തകർക്കുമാണ് അവാർഡ്. ഏറ്റ വും മികച്ച പിടിഎ ക്കും സെക്കൻഡറി,പ്രൈമറി വിഭാഗങ്ങളിൽ പുരസ്കാരം നൽകും.പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും പൊന്നടയുമാണ് പുരസ്കാരം.മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ ,ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ബാലചന്ദ്രൻ,മലപ്പുറം വിജയാഭേരി കോഡിനേറ്റർ ടി സലിം,ബിന്നി സാഹിത്  എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി കേ പ്രമോദ്.വ്യപര വ്യവസായി ഭാരവാഹികൾ,വിദ്യാഭ്യാസ ഓഫീസർമാർ,സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

ഒരു മണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളെയും അധ്യാപകരെ പുരസ്കാരം നൽകി ആദരിക്കുന്നത് കേരളത്തിൽ തന്നെ ആദ്യമായിട്ടാണ്.പേരമ്പ്രയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതിയുടെ ഭാഗമായിട്ടാണ് അസറ്റ് ഇത്തരമൊരു സംരംഭത്തിന് മുന്നിട്ടിറങ്ങിയതെന്നു ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.


ചെയർമാൻ സി.എച്ച് ഇബ്രാഹിം കുട്ടി , ജനറൽ സെക്രട്ടറി നസീർ നൊച്ചാട്, 
കോഡിനേറ്റർ ചിത്ര രാജൻ, യു.സി. അനീഫ, സൗദ റഷീദ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments