Ticker

6/recent/ticker-posts

തിക്കോടി ഗ്രാമപഞ്ചായത്ത് ബാല കലോത്സവത്തിൽ തൃക്കോട്ടൂർ എ.യു.പി സ്കൂളും അറബിക് കലോത്സവത്തിൽ തിക്കോടി എം. എൽ.പി സ്കൂളും ജേതാക്കൾ

. തിക്കോടി ഗ്രാമപഞ്ചായത്ത് ബാല കലോത്സവത്തിൽ തൃക്കോട്ടൂർ എ.യു.പി സ്കൂളും അറബിക് കലോത്സവത്തിൽ തിക്കോടി എം. എൽ.പി സ്കൂളും ജേതാക്കളായി.തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു.തുക്കോട്ടൂർ വെസ്റ്റ് ഗവ: എൽപി സ്കൂളിൽ വെച്ച് നടന്ന കലോത്സവത്തിൽ തിക്കോടി ഗ്രാമപഞ്ചായത്തിലെ പത്തോളം സ്കൂളിലെ 250തിൽ പരം വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളുടെ മാറ്റുരക്കൽ നടന്നു. മെംബർമാരായ പ്രനില സത്യൻ.ഷക്കീല KP. .ജിഷ കാട്ടിൽ. സുവീഷ് പി.ടി.എൻ എം ടി അബ്ദുള്ളക്കുട്ടി ..മേലടി ബിആർസി കോ-ഓഡിനേറ്റർ സുനിൽ .പി ടി എ പ്രസിഡണ്ട് പ്രജീഷ് നല്ലോളി .എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. എഛ് എം രശ്മി ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഷീജ എം നന്ദി പറഞ്ഞു. സമാപന സമ്മേളനം തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ബിനു കാരോളി അധ്യക്ഷനായി

Post a Comment

0 Comments