Ticker

6/recent/ticker-posts

തൃക്കോട്ടൂർ എ.യു.പി സ്കൂളിന് ഓവറോൾ കിരീടം.


തിക്കോടി :കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന തിക്കോടി ഗ്രാമ പഞ്ചായത്ത് ബാലകലോത്സവത്തിൽ തൃക്കോട്ടൂർ എ.യു.പി സ്കൂൾ 75 പോയിന്റ് നേടിക്കൊണ്ട് ഓവറോൾ കിരീടം കരസ്ഥമാക്കി. തൃക്കോട്ടൂർ വെസ്റ്റ് ഗവ.എൽ.പി യിൽ വെച്ചു നടന്ന കലോത്സവത്തിൽ പത്തോളം സ്കൂളുകളിൽ നിന്നും 250 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു. അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനവും തൃക്കോട്ടൂർ എ.യു.പി നേടി. സമാപന സമ്മേളനം തിക്കോടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിനു കരോളി അധ്യക്ഷനായി. വിദ്യാർത്ഥികൾക്കുള്ള ട്രോഫി വിതരണവും തദവസരത്തിൽ നടന്നു.

Post a Comment

0 Comments