Ticker

6/recent/ticker-posts

തിക്കോടി പോസ്റ്റ് ഓഫീസ് നാളെ മുതൽ പുതിയ കെട്ടിടത്തിലേക്ക്



തിക്കോടി പോസ്റ്റ് ഓഫീസ് നവംബർ 1 വെള്ളിയാഴ്‌ച മുതൽ തിക്കോടി ടൗണിൽ ഉള്ള സനോബെർ ബിൽഡിംഗിലെ (തിക്കോടി ഗ്രാമ പഞ്ചായത്ത് ഓഫീസിന് എതിർവശം) ഒന്നാം നിലയിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നു. തിക്കോടി പഞ്ചായത്ത് ബസാറിലെ നിലവിൽ പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിലെ പരിമിതികൾ മൂലം ജീവനക്കാരും പൊതുജനങ്ങളും പ്രയാസം അനുഭവിച്ചു വരികയായിരുന്നു. ഇതിനു പരിഹാരം എന്ന നിലയിലാണ് പുതിയ കെട്ടിടത്തിലേക്ക് പോസ്റ്റോഫീസ് മാറുന്നത്. പുതിയ കെട്ടിടം മാറുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്‌ച നീണ്ടുനിൽക്കുന്ന അക്കൗണ്ട് ഓപ്പണിങ് മേള സംഘടിപ്പിക്കുന്നു. സുകന്യ സമൃദ്ധി അക്കൗണ്ടുകൾ, മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് മറ്റു സമ്പാദ്യ പദ്ധതികൾ എന്നീ സേവനങ്ങൾ ലഭ്യമാണ്.

Post a Comment

0 Comments