Ticker

6/recent/ticker-posts

സീതി സാഹിബിന്റെ ജന്മനാട്ടിലേക്ക് നന്തി യിൽ നിന്നൊരു പഠന യാത്ര.


എറിയാട്: മഹാനായ കെ.എം സീതി സാഹി ബിനെ അടുത്തറിയാനും ജന്മനാടിനെ നേരി ൽ കാണാനും നന്തിയി ൽ നിന്നും ഒരു സംഘം കെ.എം സീതി സാഹി ബിന്റെ ജന്മഗ്രാമത്തി ലെത്തി.
കോഴിക്കോട് ജില്ലയി ലെ കൊയലാണ്ടിക്ക ടുത്ത പ്രദേശമായ നന്തി കടലൂര് പുളി മുക്കിൽ പ്രവർത്തി ക്കുന്ന സീതി സാഹിബ് ഹ്യുമാനി റ്റേറിയൻ സെന്റർ ഭാരവാഹികൾ അടക്കമുള്ള സംഘ മാണ് കെ.എം സീതി സാഹിബിന്റെ ജന്മ ഗ്രാ മം നേരിൽ കാണാൻ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂ ക്കിൽ എറിയാട് അഴി ക്കോട് എത്തിയത്. കെ.എം സീതി സാഹി ബ് കേരള നിയമസഭാ സ്പീക്കറായിരുന്നപ്പോൾ പേഴ്സനൽ സ്റ്റാഫി ലുണ്ടായിരുന്ന നന്തി സ്വദേശിയായ ടി.കെ മഹ്മൂദ് സാഹിബിൽ നിന്നാണത്രെ സീതി സാഹിബ് എന്ന മഹാൻ മുസ്ലിം ലീഗിനും പിന്നോക്കം നിൽക്കുന്ന, സമു ദായത്തിനെവിദ്യാഭ്യാസ പരമായും സാമൂഹിക മായും മുന്നേറാൻ വേ ണ്ടി ചെയ്ത പ്രവർത്ത നങ്ങളും നാടിനും രാജ്യ ത്തിന്നും വേണ്ടിയും ചെയ്തകാര്യങ്ങളും ബോധ്യപ്പെട്ടത് എന്ന് സംഘടന ഭാരവാഹി കൾ പറഞ്ഞു. സാമൂ ഹിക-സാംസ്കാരിക-വിദ്യാഭ്യാസ-ജീവ കാരു ണ്യ-പാലിറ്റീവ് മേഖ ല യിൽ പ്രവർത്തിക്കുന്ന തിനായി ഒന്നര വർഷം മുൻപ് ഒരു സംഘട നക്ക് രൂപം നൽകാൻ തീരുമാനിച്ചപ്പോൾ, ടി.കെ മഹ്മൂദ് സാഹി ബിന്റെ വാക്കുകളാണ് സംഘടനക്ക് സീതി സാഹിബ് ഹ്യുമാനി റ്റേറിയൻ സെന്റെർ എന്ന പേരിട്ടതെന്നും സീതി സാഹിബിനെ കുറിച്ച് കൂടുതൽ അറിയുക എന്ന ലക്ഷ്യമാണ് ഈ പഠന യാത്രയുടെ ലക്ഷ്യം എന്നും ഭാരവാഹികൾ പറഞ്ഞു.
അഴിക്കോട് പുത്തൻ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന കെ.എം സീതി സാഹിബിന്റെ ഖബിറിടത്തിൽ സിയാ റത്ത് ചെയ്തതിന്ന് ശേഷം സംഘം കെ.എം സീതി സാഹിബ്മെ മ്മോറിയൽ സ്കൂൾ സന്ദർശിക്കുകയും ചെയ്തു. സീതി സാഹിബ് മെമ്മോ റിയൽ ടി.ടി.സിയിൽ സംഘത്തിന്ന് സ്വീകര ണം നൽകി. കേരള ത്തിന്റെ നവോത്ഥാന നായകൻ കെ.എം സീതി സാഹിബ്, ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്ത് നടത്തിയ പ്രവർത്ത നവും പോണ്ടിച്ചേരി റോക്ക് ബീച്ചിലെ ട്രിബ്യൂട്ട് വാളിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകളുടെ കൂട്ട ത്തിൽ കെ.എം സീതി സാഹിബിന്റെ പേരു ണ്ടങ്കിലും കേരള സർക്കാർ കെ.എം സീതി സാഹിബിനെ സ്വാതന്ത്ര്യ സമര സേനാനിയായി അംഗീകരിക്കാത്തത് സീതി സാഹിബ് ട്രസ്റ്റ് പ്രസിഡണ്ട് പിഎ സീതി മാസ്റ്ററുടെ അദ്ധ്യക്ഷ തയിൽ ചേർന്ന സ്വീക രണ യോഗത്തിൽ ചർച്ചയായി.കെ.എം സീതി സാഹിബിനെ കേരള സർക്കാർ സ്വാതന്ത്ര്യ സമര സേനാനികളുടെ ലിസ്റ്റിൽ ഉൾപ്പെടു ത്തണം എന്ന ആവശ്യപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങൾ യോഗത്തിൽ പങ്കെടുത്ത ശംസുദ്ദീൻ വാത്യേടത്ത് വിവരിച്ചു.
സീതി സാഹിബ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയ സീതി സാഹിബിന്റെ പിതാവ് ഹാജി ശീതി മുഹമ്മദ് സാഹിബ് നിർമ്മിച്ച് സർക്കാറിനെ ഏൽപ്പിച്ച സ്കൂളും സമുദായത്തിനിടയിൽസീതി സാഹിബ് നടത്തിയ വിദ്യാഭ്യാസ വിപ്ലവവും അതിന്റെ പേരിൽ കേരള മുസ്ലിങ്ങൾ നേടിയ മുന്നേറ്റവും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ രൂപീകര ണത്തിലെ സീതി സാഹിബിന്റെ പങ്കും ചന്ദ്രിക പത്രത്തിന്റെ തുടക്കവും തുടങ്ങി സീതി സാഹിബ് കൈ ഒപ്പ് വെച്ച് തുടക്കം കുറിച്ച പുരോഗമന പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച യായി. അഴിക്കോട് എത്തിയ 31 അംഗ സംഘത്തെ പി.എ സീതി മാസ്റ്റർ, എം.എ അബ്ദുൾ ഗഫൂർ, കെ.എം റഷീദ്,
ശംസുദ്ദീൻ വാത്യേടത്ത്, സജാദ് കൊടുങ്ങല്ലൂർ, പി.എ മുഹമ്മദ് ഫൈസൽ, ടി.ടി.സി സ്റ്റാഫുകളും സംഘ ത്തെ സ്വീകരിച്ചു.
 സീതി സാഹിബ് ഹ്യുമാനി റ്റേറിയൻ സെന്റർ പ്രസിഡണ്ട് മെയോൺ ഖാദർ, ജന.സെക്രട്ടറി ഇസ്മായീൽ വി.കെ,ഖജാജി നാസർ . ഉപദേശക സമിതി ചെയർമ്മാൻ അബൂബക്കർ ഹാജി. കെ, ടി.കെ, റാഫി ദാരിമി,സുബൈർ സി.കെ, മൂസ്സ പുളക്ക ണ്ടി, മുസ്തഫ അമാന, മൂസ്സ കെ.പി, റഷീദ് മണ്ടോളി,ഹമീദ് പി.കെ, ഉമ്മർ വി.കെ.കെ തുട ങ്ങിയവരുടെ നേതൃത്വ ത്തിലാണ് സംഘം സീതി സാഹിബ് പഠന യാത്രയായി കൊടുങ്ങല്ലൂർ അഴി ക്കോട് എത്തിയത്.

Post a Comment

0 Comments