Ticker

6/recent/ticker-posts

തിക്കോടി ഗ്രാമപഞ്ചായത്ത് മോഡൽ സി ഡി എസിന് ആദരം

     
2024-25 വർഷത്തിൽ മേലടി ബ്ലോക്കിലെ കുടുംബശ്രീ മോഡൽ സി ഡി എസ് ആയി തെരഞ്ഞെടുക്കപ്പെട്ട തിക്കോടി ഗ്രാമ പഞ്ചായത്ത് സി ഡി എസ് നെ ഭരണ സമിതി അനുമോദിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബഹു. പ്രസിഡണ്ട് ജമീല സമദ് കുടുംബശ്രീ സെകട്ടറി പുഷ്പ പി.കെ അവർകൾക്ക് മെമെന്റോ കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. വിശ്വൻ സ്വാഗതം പറഞ്ഞു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രനില സത്യൻ, ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി. ഷക്കീല മെമ്പർമാരായ വിബിത ബൈജു, ദി ബിഷ. എം, ഷീബ പുല്പാണ്ടി, വി.കെ അബ്ദുൾമജീദ്, ജയകൃഷ്ണൻ ചെറുകുറ്റി, സൗജത്, CDS മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു. മെമ്പർ ഷീബ പുല്പാണ്ടി നന്ദി പറഞ്ഞു.

Post a Comment

0 Comments