Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോകുന്ന വഴിയിൽ പണം തട്ടി എന്നവ്യാജേനയുള്ള സംഭവത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കൊയിലാണ്ടി :എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോകുന്ന വഴിയിൽ പണം തട്ടി എന്നവ്യാജേനയുള്ള സംഭവത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്  കോടതി മൂന്നുദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത് 
റിമാൻഡിൽ കഴിയുന്ന തിക്കോടി സ്വദേശികളായ സുഹൈൽ, യാസിർ കോടിക്കൽ സ്വദേശി ത്വാഹാ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
സംഭവത്തിൽ  ബാക്കിയുള്ള പണവുമായിബന്ധപ്പെട്ടാണ് അന്വേഷണം നടക്കുക പണം  തട്ടാൻ പ്രതികൾ നടത്തിയ നാടകത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും പോലീസ് അന്വേഷിക്കും
37 ലക്ഷം രൂപയായിരുന്നു താഹയിൽ നിന്ന് കണ്ടെത്തിയിരുന്നത് എന്നാൽ എഫ്ഐആറിൽ 72 ലക്ഷം നഷ്ടപ്പെട്ടതായി പറയുന്നു
എന്നാൽ ബാക്കി വരുന്ന പണം പ്രതികൾ ബാധ്യത തീർക്കാൻ  ഉപയോഗിച്ചു എന്ന് പറയുമ്പോൾ ആർക്കൊക്കെയാണ് എന്നതും പോലീസ് കണ്ടെത്തിയേക്കും.

കൊയിലാണ്ടി എടിഎമ്മിൽ നിന്നും പണം എടുത്ത് കുരുടിമുക്കിലേക്ക് പോകുന്ന വഴിയിൽ തന്നെ ആക്രമിച്ചൊന്നും പണം അപഹരിച്ചും എന്നായിരുന്നു സുഹൈൽ പോലീസിൽ പരാതി നൽകിയിരുന്നത്. ശേഷം കാട്ടിൽ പീടികയിൽ മുളകുപൊടി വിതറിയ നിലയിൽ ഇയാളെ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തിയ സാഹചര്യവും ഉണ്ടായി. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇത് പ്രതികൾ തന്നെ പണം തട്ടാൽ മുൻകൂട്ടി തയ്യാറാക്കിയ നാടകം ആണെന്ന് വ്യക്തമായതോടെയാണ് ആദ്യ പരാതിക്കാരൻ ആയ സുഹൈൽ ഉൾപ്പെടെ പ്രതിയാക്കപ്പെടുന്നത്. 

Post a Comment

0 Comments