Ticker

6/recent/ticker-posts

എസ്ഡിപിഐ വീണ്ടും ചർച്ചകളിലേക്ക് പിന്തുണയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദേശീയ നേതൃത്വത്തിന് വിട്ടു. പ്രഖ്യാപനം വൈകുമെന്ന് സൂചന

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ നിലപാട് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിന് എസ്ഡിപിഐ ദേശീയ നേതാക്കള്‍ കേരളത്തിലെത്തി സംസ്ഥാനേതാക്കളുമായി കൂടിയാലോചന നടത്തി.  
  സംസ്ഥാന നേതാക്കള്‍ക്കു പുറമേ ജില്ലാ ഭാരവാഹികളും ചര്‍ച്ചയില്‍ സംബന്ധിച്ചു.
 
 യുഡിഎഫ് തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ ചില സ്ഥാനാര്‍ഥികളെയെങ്കിലും തോല്‍പ്പിക്കണമെന്നപൊതുവികാരമാണ് അണികള്‍ക്കിടയിലുള്ളത്. പാര്‍ട്ടിയോട് കടുത്ത വിരോധം വച്ചുപുലര്‍ത്തുന്ന യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഇത് തിരിച്ചടിയായേക്കും. തെരഞ്ഞെടുപ്പ് തിയ്യതിക്ക് തൊട്ടുമുമ്പായിരിക്കും    എസ്ഡിപിഐ പ്രഖ്യാപനം ഉണ്ടാകുക എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം
എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ദേശീയ കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് അറിയുന്നത്
അതേസമയം യുഡിഎഫിന്റെ താഴെ ഘടകങ്ങളിൽ അമർഷം പുകയുകയാണ്
എസ്ഡിപിഐയുടെ ബോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചതിനോട് പല ഭാഗങ്ങളിലും നടന്ന യോഗങ്ങളിൽവിയോജിപ്പ് പ്രകടിപ്പിച്ചതായാണ് വിവരം കൂടാതെ ചില സ്ഥാനാർത്ഥികൾ എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറഞ്ഞതും ചർച്ചയായി  ഏതായിരുന്നാലും എസ്ഡിപിഐ ദേശീയ നേതൃത്വംപാർട്ടിയുടെ തീരുമാനം അറിയിക്കുന്നതോടെ എസ്ഡിപിഐ വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുമെന്നതിൽ സംശയമില്ല

Post a Comment

0 Comments