Ticker

6/recent/ticker-posts

ഇരിങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിറകില്‍ കാറിടിച്ചുണ്ടായ അപകടത്തിൽ യുവതി മരണപ്പെട്ടു .അഞ്ച് പേർക്ക് പരുക്ക്


പയ്യോളി :ഇരിങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിറകില്‍ കാറിടിച്ചുണ്ടായ അപകടത്തിൽ   യുവതി മരണപ്പെട്ടു .അഞ്ച് പേർക്ക് പരുക്ക് 
കാർ യാത്രക്കാരായ നാല് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. മടവൂർ ചോലക്കര താഴം വെങ്ങോളിപുറത്ത് നാസറിന്‍റെ ഭാര്യ തൻസി(33)യാണ് മരിച്ചത്.

അപകടത്തില്‍ തൻസിയുടെ ഭർത്താവ് നാസർ (40), ആദില്‍ അബ്ദുല്ല (11), ബിഷറുല്‍ അഫി (8), ഫാത്തിമ മെഹ്റിൻ (10), സിയ (7) എന്നിവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടരയോടെ പയ്യോളി - വടകര ദേശീയപാതയില്‍ ഇരിങ്ങല്‍ മങ്ങൂല്‍പാറക്ക് സമീപം ആറുവരിപാതയുടെ നിർമാണം പൂർത്തീകരിച്ച ഭാഗത്താണ് അപകടം.
കണ്ണൂരില്‍നിന്നും സ്വദേശമായ കോഴിക്കോട്ടേക്ക് സഞ്ചരിക്കവെ കുട്ടികളടക്കം എട്ട് പേർ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെടുകയായിരുന്നു. ആറുവരിയുടെ ഭാഗമായി ഒരു ഭാഗത്തേക്ക് മാത്രം വണ്‍വേയായി താല്‍ക്കാലികമായി മൂന്നുവരി മാത്രം തുറന്നുകൊടുത്ത വീതിയേറിയ റോഡിലാണ് അപകടം സംഭവിച്ചത്.
കാറിന്‍റെ മുൻഭാഗം പൂർണമായും നിർത്തിയിട്ട ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറിയനിലയിലായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന തൻസിയെയെ ഏറെനേരത്തെ ശ്രമഫലമായാണ് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പുറത്തെടുക്കാനായത്.

Post a Comment

0 Comments