Ticker

6/recent/ticker-posts

പൊയിൽക്കാവിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് പരിക്ക്


​കൊയിലാണ്ടി: ദേശീയപാതയിൽ പൊയിൽക്കാവിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് പതിനെട്ടുകാരിക്ക് പരിക്കേറ്റു. പൊയിൽക്കാവ് സ്വദേശി ആദിത്യയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.
​കോഴിക്കോട് ഭാഗത്തുനിന്ന് വടകരയിലേക്ക് പോകുകയായിരുന്ന കൃതിക എന്ന സ്വകാര്യ ബസിൽ നിന്നാണ് യുവതി താഴേക്ക് വീണത്. സ്റ്റോപ്പിൽ യുവതി ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്.
​വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹൈവേ പോലീസ് ഉടൻ തന്നെ ആംബുലൻസ് മാർഗ്ഗം യുവതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന പ്രാഥമിക വിവരം.

Post a Comment

0 Comments