Ticker

6/recent/ticker-posts

കൊയിലാണ്ടി ഹാർബർ റോഡിൽ സ്കൂട്ടർ കാൽനടയാത്രക്കാരനെ ഇടിച്ചു ; മൂന്ന് പേർക്ക് പരിക്ക്


​

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബർ റോഡിൽ സ്കൂട്ടർ കാൽനടയാത്രക്കാരനെ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഹാർബർ റോഡിലൂടെ നടന്നുപോവുകയായിരുന്ന സി.പി. റഹീമിനാണ് സ്കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന യാത്രക്കാരായ ദിൽന, ഫദീയ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.

​ഇന്നലെ രാത്രി 8:30-ഓടെയായിരുന്നു അപകടം സംഭവിച്ചത്. സ്കൂട്ടറിടിച്ചതിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ റഹീമിന്റെ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റു.

​അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി പരിക്കേറ്റ മൂന്നുപേരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടര്‍ന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി മൂവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments