Ticker

6/recent/ticker-posts

കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ച് വിളംബര ജാഥ

കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ച് വിളംബര ജാഥ നടന്നു. ഇന്ന് രാവിലെ പത്തരോടെ പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് വിളംബര ജാഥ ആരംഭിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പൊയിൽക്കാവ് ടൗൺ ചുറ്റി പ്രകടനമായെത്തിയ ജാഥ തിരികെ സ്കൂളിൽ തന്നെ സമാപിച്ചു.
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഭാസ്കരൻ, വൈസ് പ്രസിഡന്റ് തസ്ലീന നാസർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി. ഷാനി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ടീച്ചർ, പ്രിൻസിപ്പൾ പി.ജി. ചിത്രേഷ്, പി.ടി.എ. പ്രസിഡന്റുമാരായ എം. നിഷിത് കുമാർ, സി.വി. അഖിൽ, ഹെഡ്മിസ്ട്രസ് കെ.സി. ബീന, രോഷ്നി വി.ആർ, ഷോമ ഷീനാലയം, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ വിളംബര ജാഥയിൽ സജീവമായി പങ്കെടുത്തു.
പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 10 മുതൽ 13 വരെ നാലു ദിവസങ്ങളിലായാണ് ഉപജില്ലാ കലോത്സവം സംഘടിപ്പിക്കുന്നത്. കലോത്സവത്തിനായി 12 വേദികളാണ് ഒരുക്കിയിട്ടുള്ളത്. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി ആറായിരത്തിലധികം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും.

Post a Comment

0 Comments