Ticker

6/recent/ticker-posts

നന്തിയിൽ തെരുവുനായയുടെ ആക്രമണം; വയോധിക ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്


​കൊയിലാണ്ടി: നന്തി ലൈറ്റ് ഹൗസിന് സമീപം തെരുവുനായയുടെ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
​തെക്കേ കമ്മടത്തിൽ ഹാജിറ (61), പീടിക വളപ്പിൽ മുഹമ്മദ് (22), തൈക്കണ്ടി ഹംദാൻ (16), കവരംകുന്ന് ജാനു (80), കരിയാടത്ത് നൗഷാദ് (30), കാളിയേരി ഉമ്മു കുൽസു (56), വടക്കേ വളപ്പിൽ ജുനൈസ് (42), കരിയനുകുനി ദേവി (60) എന്നിവർക്കാണ് നായയുടെ കടിയേറ്റത്.
​വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നവരെയും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുകയായിരുന്നവരെയുമാണ് നായ ആക്രമിച്ചത്. ബൈക്കിൽ സഞ്ചരിക്കവെയാണ് പീടികവളപ്പിൽ മുഹമ്മദിന് കടിയേറ്റത്; ഇയാളുടെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്. എൺപതുകാരിയായ ജാനുവിന്റെ വയറിനും കാലിനും കൈക്കും കടിയേറ്റിട്ടുണ്ട്.

Post a Comment

0 Comments