Ticker

6/recent/ticker-posts

മുൻ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകൾ ഇ.എം. രാധ അന്തരിച്ചു


​തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകളും എഴുത്തുകാരിയുമായ ഇ.എം. രാധ (70) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
​സംസ്ഥാന വനിതാ കമ്മീഷൻ മുൻ അംഗവും ദേശാഭിമാനി മുൻ അഡ്മിനിസ്ട്രേഷൻ മാനേജരുമായിരുന്നു. നിലവിൽ വയോജന കമ്മീഷൻ അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന ഇ.എം. രാധ എഴുത്തിലൂടെയും ശ്രദ്ധേയയായിരുന്നു. ഇ.എം.എസിനെക്കുറിച്ചുള്ള ഓർമ്മകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന 'ഇ.എം.എസ്. - മകളുടെ ഓർമ്മകൾ' എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
​മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സി.കെ. ഗുപ്തനാണ് ഭർത്താവ്. മകൻ: സിദ്ധാർത്ഥ് ഗുപ്തൻ. മരുമകൾ: സ്നേഹപ്രിയ. പരേതരായ ഡോ. മാലതി ദാമോദരൻ, ഇ.എം. ശ്രീധരൻ, എസ്. ശശി എന്നിവർ സഹോദരങ്ങളാണ്.

Post a Comment

0 Comments