Ticker

6/recent/ticker-posts

തൃശൂർ മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച; കാണാതായ രോഗിയുടെ മൃതദേഹം വാർഡിലെ ശുചിമുറിയിൽ കണ്ടെത്തിയത് 36 മണിക്കൂറിന് ശേഷം


തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ ചികിത്സയിലിരുന്ന രോഗി മരിച്ചു കിടന്നത് 36 മണിക്കൂറോളം. ഈ മാസം 16-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തർ (77) ആണ് മരിച്ചത്. ശനിയാഴ്ച നടത്തിയ തിരച്ചിലിലാണ് ഇദ്ദേഹത്തെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് മാക്കുട്ടി റാവുത്തറെ വാർഡിൽ നിന്ന് കാണാതായത്. രോഗിയെ കാണാനില്ലെന്ന് വ്യക്തമായതോടെ മെഡിക്കൽ കോളേജ് അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ശനിയാഴ്ച ആശുപത്രി പരിസരത്തും വാർഡുകളിലും നടത്തിയ വിശദമായ പരിശോധനയിലാണ് മെഡിസിൻ വാർഡിലെ തന്നെ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നത്

Post a Comment

0 Comments