Ticker

6/recent/ticker-posts

കെ.എസ്.ഇ.ബി മീറ്റർ റീഡർമാർ അനിശ്ചിതകാല സമരത്തിൽ; സംസ്ഥാനത്ത് വൈദ്യുതി ബിൽ വിതരണം മുടങ്ങി

 
തിരുവനന്തപുരം: കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കെ.എസ്.ഇ.ബി മീറ്റർ റീഡർമാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസത്തെ വൈദ്യുതി ബിൽ വിതരണം അനിശ്ചിതത്വത്തിലായി. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ഈ മാസം ഒന്നാം തീയതി മുതലാണ് ജീവനക്കാർ സമരം ആരംഭിച്ചത്. സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മീറ്റർ റീഡിംഗ് പൂർണ്ണമായി നിലച്ച മട്ടാണ്.
കഴിഞ്ഞ നാല് വർഷമായി തങ്ങൾക്ക് ശമ്പള വർദ്ധനവ് നടപ്പിലാക്കിയിട്ടില്ലെന്ന് സമരം ചെയ്യുന്ന ജീവനക്കാർ ആരോപിക്കുന്നു. അർഹമായ പ്രതിഫലം നിശ്ചയിക്കാതെ അധിക ജോലികൾ തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ വളരെ ചുരുക്കം ജീവനക്കാർ മാത്രമാണ് ജോലിക്ക് ഹാജരാകുന്നത്.
കൃത്യസമയത്ത് മീറ്റർ റീഡിംഗ് എടുത്ത് ബിൽ നൽകിയില്ലെങ്കിൽ അത് കെ.എസ്.ഇ.ബിക്കും ഉപയോക്താക്കൾക്കും ഒരുപോലെ വലിയ സാമ്പത്തിക നഷ്ടവും ബുദ്ധിമുട്ടും ഉണ്ടാക്കും. ഉപയോക്താക്കളുടെ സ്ലാബ് മാറുന്നതിനും ബിൽ തുക ഉയരുന്നതിനും ഇത് കാരണമായേക്കാം.

Post a Comment

0 Comments