സമന്വയ റെസിഡൻസ് അസോസിയേഷൻ പലയാട്, കാരുണ്യം പാലിയേറ്റീവ് കെയർ മണിയൂർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. പാലയാട് ദേശീയ വായന ശാലയിൽ വെച്ചു നടന്ന പരിപാടിയിൽ സ്റ്റേറ്റ് പാലിയേറ്റീവ് റിസോഴ്സ് പേഴ്സൺ എം. ജി പ്രവീൺ ക്ലാസ്സ് നയിച്ചു. സാന്ത്വന പരിചരണ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്ക് വഹിക്കുവാൻ റെസിഡൻസ് അസോസിയേഷനുകൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വൃദ്ധ ജന അനുപാതം വളരെ കൂടുന്ന വർത്തമാന സാഹചര്യത്തിൽ സാമൂഹ്യ പങ്കാളിതത്തോടെ നടന്നു വരുന്ന പരിചരണ പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. അസോസിയേഷൻ പ്രസിഡന്റ് നാറാണത്ത് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാരുണ്യം സെക്രട്ടറി എം. പി അബ്ദുൽ റഷീദ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. രത്‌നകാരൻ മാസ്റ്റർ, മനു അയനിപ്പ, നാറാണത്ത് വിജയൻ, സുരേഷ് KP,പുഷ്പലത അയനിപ്പ തുടങ്ങിയവർ സംസാരിച്ചു. പാലയാട് ദേശീയ വായനശാലക്ക് വേണ്ടി സമന്വയ നൽകുന്ന പോഡിയം ചടങ്ങിൽ വെച്ചു കൈമാറി. ലൈബ്രറിയുടെ പ്രവർത്തകരായ രാജേഷ്, ശ്രീനിവാസൻ എന്നിവർ ചേർന്ന് പോ ഡിയം ഏറ്റുവാങ്ങി.ഓണപ്പൂക്കള മത്സര വിജയികൾ അഖിഷ്ണ, സുധാകരൻ MV,വൈഗ ഗിരീഷ് എന്നിവർക്ക് ചടങ്ങിൽ വെച്ച് സമ്മാനം നൽകി.എൻ. വിജയൻ നന്ദി പറഞ്ഞു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.