Ticker

6/recent/ticker-posts

സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ അഞ്ചാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ശാന്തി സദനം സ്കൂൾ ഫോർ ഡിഫറെൻറ്ലി ഏബിൾഡ് വിദ്യാർത്ഥികൾക്ക് സ്നേഹാദരവ്

കോഴിക്കോട് ജില്ല സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ അഞ്ചാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ശാന്തി സദനം സ്കൂൾ ഫോർ ഡിഫറെൻറ്ലി ഏബിൾഡ് വിദ്യാർത്ഥികൾക്ക് പുറക്കാട് പൗരാവലി നൽകിയ വിജയോത്സവം പരിപാടി ഘോഷയാത്രയും സ്നേഹാദരവും പുറക്കാട് കൊപ്പരക്കണ്ടത്തിൽ നടന്നു.
ഘോഷയാത്രയിൽ ജേതാക്കളായ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും കുടുംബശ്രീ പ്രവർത്തകരും പൗരപ്രമുഖരും അണിചേർന്നു.
വൈകീട്ട് നടന്ന സ്നേഹാദരവ് പരിപാടി സിനിമ സീരിയൽ നടൻ വിനോദ് കോവൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തിക്കോടി ഗ്രാമപഞ്ചായത്ത് മെമ്പർ എം കെ വാസുമാസ്റ്റർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ മെമ്പർ ശില്പ ലിനീഷ് പഞ്ചായത്ത് മെമ്പർ സീമ അയോത്ത് ആർട്ടിസ്റ്റുകളായ മണിദാസ് പയ്യോളി ട്രസ്റ്റ്‌ ജന:സെക്രട്ടറി നാസർ കെ കെ പ്രിസിപ്പാൾ മായ ടീച്ചർപിടിഎ പ്രസിഡണ്ട്‌ മുഹമ്മദലി സ്വാഗതസംഘം ഭാരവാഹികളായ വി എ ബാലകൃഷ്ണൻ, ഫൈസൽ കണ്ണോത്ത്, മഹേഷ്‌ ആയെടുത്തിൽ, കാമ്പസ് ഈീഷ്യേറ്റിവ് പ്രതിനിധിഷാനിദ് കീഴരിയൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. കൺവീനർ പി കെ സൈഫുദ്ദീൻ സ്വാഗതവും മാനേജർ സലാം ഹാജി നന്ദിയും പറഞ്ഞു.
ദീപു തൃക്കട്ടൂർ സംവിധാനം ചെയ്ത് ശാന്തി വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രച്ഛന്ന വേഷം എന്ന നാടകവും അരങ്ങേറി.

Post a Comment

0 Comments