Ticker

6/recent/ticker-posts

മണിയൂർ പോക്‌സോ കേസ്: പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധം; എസ്.പി. ഓഫീസ് മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു (വീഡിയോ)




വടകര: മണിയൂർ പോക്‌സോ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന്  ആവശ്യപ്പെട്ട്  വടകര റൂറൽ എസ്.പി. ഓഫീസിലേക്ക് ജനകീയ പ്രതിരോധ സമിതി നടത്തിയ മാർച്ചിൽ   സംഘർഷം. ഇന്ന് രാവിലെ 11 മണിയോടെയാണ് മണിയൂർ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകൾ അണിനിരന്ന മാർച്ച് ആരംഭിച്ചത്. എസ്.പി. ഓഫീസിന് മുന്നിൽ പോലീസ് ബാരിക്കേഡ് ഉയർത്തി മാർച്ച് തടഞ്ഞു.
ബാരിക്കേഡ് മറികടന്ന് അകത്തുകയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് തടയുകയും  പോലീസ് സമരക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സ്ത്രീകളും വയോധികരും കുട്ടികളും ഉൾപ്പെടെ വലിയൊരു ജനസഞ്ചയം തന്നെ പ്രതിഷേധത്തിൽ പങ്കാളികളാകാൻ എത്തിയിരുന്നു.

Post a Comment

0 Comments