Ticker

6/recent/ticker-posts

കൊടക്കാട് ശ്രീധരൻ മാസ്റ്റർ അനുസ്മരണം നാളെ



പയ്യോളി കേരളത്തിലെ ജനകീയ ശാസ്ത്ര പ്രസ്ഥാന ത്തിൻ്റെ മുൻനിര പ്രവർത്തകനും ശാസ്ത്ര പ്രചാരകനും പയ്യോളി ഗവ. ഹൈസ്കൂൾ അധ്യാപകനുമായിരുന്ന കൊടക്കാട് ശ്രീധരൻ മാസ്റ്ററുടെ അനുസ്മരണം കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെയും അനുസ്മരസമിതിയുടെയുംസംയുക്താഭിമുഖ്യത്തിൽ 29, 31, നവംബർ 1തിയ്യതികളി ൽവിപുലമായപരിപാടികളോടെ ‘കൊടക്കാട് ഓർമ്മ 26‘ എന്ന പേരിൽ  നടക്കുമെന്ന് സംഘാടകർവാർത്താ സമ്മേ ളനത്തിൽ പറഞ്ഞു.
29 ന് വൈകുന്നേരം 5 ന് പയ്യോളിപെരുമ ഓഡിറ്റോറിയത്തിൽ വച്ച്   കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസി ഡൻ്റ് കെ ടി രാധാകൃഷ്ണൻ കൊടക്കാട് അനുസ്മരണം നടത്തും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദീപ ഡി ഓൾഗ അധ്യക്ഷയാകും. വൈകീട്ട് 6 ന്  ‘ എന്തു കൊണ്ട് വൈദ്യുതി പ്രതിസന്ധിയുണ്ടാ വുന്നു ‘  എന്ന വിഷയത്തിൽ റിട്ട. കെഎസ്ഇബി എഞ്ചിനീയർ ഡോ. എം ജി സുരേഷ്കുമാറിൻ്റെ നേതൃത്വത്തിൽ സംവാദ സദസ് സംഘടിപ്പിക്കും. ഒക്ടോബർ 31രാവിലെ 9 മുതൽ അയ്യപ്പ ൻകാവ് യു പി  സ്‌കൂൾഅങ്കണത്തിൽ ‘മാനംമഹാത്ഭുതം‘ ദ്വിദിന വാനനിരീക്ഷണ ക്യാമ്പ് നടക്കും.പ്രൊഫ.കെ പാപ്പൂട്ടി ക്യാമ്പ് ഉദ്ഘാടനംചെയ്യും.നവംബർ1വൈകുന്നേരം 4 ന് ബാലോൽസവം സമാപനം. വാർത്താ സമ്മേളനത്തിൽ അനുസ്മരണ സമിതി കൺവീനർ മോഹൻദാസ് ചെറുവോട്ട്, ജി ആർ അനിൽ, പി കെ സദാനന്ദൻ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments