Ticker

6/recent/ticker-posts

പിണറായി വിജയൻ്റെ കസ്റ്റഡിയിൽ അടിയന്തര ഇടപെടൽ നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോയ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഡൽഹി പൊലീസിന്‍റെ കസ്റ്റഡിയിൽ തുടരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പിണറായി കസ്റ്റഡിയുടെ സ്ഥിതി ഗതികൾ അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.

റെസിഡൻസ് കമ്മിഷണറുമായി ബന്ധപ്പെടാനും ഇടപെടൽ നടത്താനുമാണ് മുഖ്യമന്ത്രി നിർദേശം കൊടുത്തിരിക്കുന്നത്. പിണറായിയെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയെന്നും അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകളുണ്ടെന്നുമുള്ള വിവരങ്ങൾ‌ പുറത്തു വന്നതിനു പിന്നാലെയാണ് ഇടപെടൽ

പിണറായി അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയതിനെ തുടർന്നാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന് ജോൺ ബ്രിട്ടാസ് എംപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു പ്രായത്തിന്‍റെ പരിഗണന പോലും നൽകാതെ ഭക്ഷണവും കൃത്യസമയത്തെ മരുന്നും പൊലീസ് നിഷേധിച്ചെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഉന്നത നിർദേശമില്ലാതെ വിട്ടയക്കില്ലെന്ന നിലപാടിലാണ് പൊലീസ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments