Ticker

6/recent/ticker-posts

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം: കസ്റ്റഡിയിലായ പിണറായി വിജയനെ വിട്ടയച്ചു

 


ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധിക്കാനെത്തിയ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ദില്ലി പോലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചു. മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ നിന്നാണ് അദ്ദേഹത്തെ വിട്ടയച്ചത്. രാവിലെ പത്തരയോടെ കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ എട്ട് മണിക്കൂറുകൾക്ക് ശേഷമാണ് പോലീസ് വിട്ടയച്ചത്.

രാവിലെ കസ്റ്റഡിയിലെടുത്ത പിണറായി വിജയനെയും മറ്റ് നേതാക്കളെയും മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയ ശേഷമാണ് മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ എത്തിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന ജോൺ ബ്രിട്ടാസ് എം.പി ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി. ഇത്രയും നേരം വാഹനത്തിൽ കറക്കിയതിനെ തുടർന്ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ഭക്ഷണവും ഔഷധങ്ങളും മുടങ്ങുകയും ചെയ്തുവെന്നും നേതാക്കൾ ലൈവ് വീഡിയോയിലൂടെ അറിയിച്ചു. പ്രായമായ ഒരു നേതാവിനോട് പോലീസ് തികച്ചും മോശമായാണ് പെരുമാറിയതെന്നും അവർ കുറ്റപ്പെടുത്തി.

പോലീസ് നടപടിക്കെതിരെ പുറത്തിറങ്ങിയ പിണറായി വിജയൻ രൂക്ഷ വിമർശനമാണ് അഴിച്ചുവിട്ടത്. വിചിത്രമായ നടപടികളാണ് പോലീസ് സ്വീകരിച്ചതെന്നും, ഇത്തരം പ്രവൃത്തികൾ കൊണ്ട് ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാമെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗ്യാനേഷ് കുമാർ രാജിവെക്കും വരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments