Ticker

6/recent/ticker-posts

നന്തി പാലത്തിന് മുകളിൽ വാഹനാപകടം: കാർ യാത്രക്കാരിയായ യുവതിക്ക് പരിക്ക്


​കൊയിലാണ്ടി: നന്തി പാലത്തിന് മുകളിൽ ടാങ്കർ ലോറിയും കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച വൈകിട്ട് 3.50-ഓടെയാണ് സംഭവം. അപകടത്തിൽ കാറിലുണ്ടായിരുന്ന കണ്ണൂർ സ്വദേശിനി സ്വപ്നയ്ക്ക് പരിക്കേറ്റു.
​കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഇ.വി കാറിലും പിക്കപ്പ് ഗുഡ്‌സ് വാഹനത്തിലും ഇടിക്കുകയായിരുന്നു. കോഴിക്കോട് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു സ്വപ്ന. ഇവരുടെ കൈയ്ക്കാണ് പരിക്കേറ്റത്.
​അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുസമയം ഗതാഗതം  തടസ്സപ്പെട്ടു. പിന്നീട് പോലീസും പ്രദേശവാസികളും ചേർന്ന് വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.


Post a Comment

0 Comments