തിരുവനന്തപുരം: തലസ്ഥാനത്ത് മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ സംഭവത്തിൽ രണ്ട് യുവമോർച്ച പ്രവർത്തകരെ കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തു. യുവമോർച്ച ജില്ലാ ഉപാധ്യക്ഷൻ പീറ്റർ സോളമൻ, സെക്രട്ടറി രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കേസ് വേണ്ടെന്ന മന്ത്രിയുടെ നിർദ്ദേശം തള്ളിയാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബുധനാഴ്ച വൈകീട്ട് സെക്രട്ടേറിയറ്റിന് സമീപമുള്ള വാൻറോസ് ജങ്ഷനിൽ വെച്ചായിരുന്നു യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ വാഹനം തടഞ്ഞത്. പൈലറ്റും എസ്കോർട്ട് വാഹനങ്ങളും ഇല്ലാതെ എത്തിയ മന്ത്രിയുടെ വാഹനം പ്രതിഷേധക്കാർ തടയുകയായിരുന്നു. തുടർന്ന് മന്ത്രി ഓട്ടോറിക്ഷയിൽ കയറി പോകാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ അതും തടഞ്ഞു. അര മണിക്കൂറോളം റോഡിൽ കുടുങ്ങിയതോടെ മന്ത്രി കാറിൽ നിന്നിറങ്ങി നടന്നു പോകുകയായിരുന്നു.
അതേസമയം തിരുവനന്തപുരം ഡി.സി.സി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകൻ അഖിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ നാല് പ്രതികളുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. കൂടാതെ ബുധനാഴ്ച നടന്ന എസ്.എഫ്.ഐ - കെ.എസ്.യു - യൂത്ത് കോൺഗ്രസ് സംഘർഷത്തിലും പോലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിനും പോലീസിനെ ആക്രമിച്ചതിനുമടക്കം മൂന്ന് സംഘടനകളുടെയും പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.