Ticker

6/recent/ticker-posts

ഡൽഹി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം: എസ്ഡിപിഐ വടകരയിൽ റാലി സംഘടിപ്പിച്ചു



വടകര: തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.

ഒന്താം ഓവർബ്രിഡ്ജിൽ നിന്ന് ആരംഭിച്ച റാലി വടകര നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. 

സമാപന യോഗം വടകര നിയോജക മണ്ഡലം പ്രസിഡന്റ് *ഷംസീർ ചോമ്പാല* ഉദ്ഘാടനം ചെയ്തു. *റൗഫ് ചോറോട്, ബഷീർ കെ കെ, സമദ് മാക്കൂൽ* എന്നിവർ സംസാരിച്ചു.

*സഫീർ വൈക്കിലശ്ശേരി, നവാസ് വരിക്കോളി, മഷൂദ് വടകര, റഹീം എം, ആസിഫ് ചോറോട്, ബിലാൽ കെ കെ* തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

Post a Comment

0 Comments