Ticker

6/recent/ticker-posts

ചിപ്പിലിത്തോട്–തുഷാരഗിരി റൂട്ടിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു


​കോഴിക്കോട്: ചിപ്പിലിത്തോട്–തുഷാരഗിരി റൂട്ടിൽ താഴെ പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അടിവാരം ചിപ്പിലിത്തോട് പുളിക്കൽ സെബാസ്റ്റ്യൻ ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

​അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റ ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സെബാസ്റ്റ്യന്റെ ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Post a Comment

0 Comments