Ticker

6/recent/ticker-posts

സമത കലാസമിതിയുടെ ആഭിമുഖ്യത്തിൽ സർക്കിൾ ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ച പി.കെ. റഹൂഫിന് സ്വീകരണവും ആദരവും നൽകി

തുറയൂർ: സമത കലാസമിതിയുടെ ആഭിമുഖ്യത്തിൽ സർക്കിൾ ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ച പി.കെ. റഹൂഫിന് സ്വീകരണവും ആദരവും നൽകി. റഹൂഫിന് സമത കലാസമിതിയുടെ സഥാപക നേതാവ് പരേതനായ കൂളിമാക്കൂൽ കുഞ്ഞിരാമന്റെ പത്നി കല്യാണി ഉപഹാരം നൽകി.കലാ, കായിക, സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ റഹൂഫിന്റെ സേവനങ്ങളെ ചടങ്ങിൽ അനുസ്മരിച്ചു.പയ്യോളി അങ്ങാടിയിൽ നടന്ന ചടങ്ങ് തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിൽ ഉൽഘാടനം ചെയ്തു.എ.കെ അബ്ദുറഹിമാൻ, പഞ്ചായത്ത് മെമ്പർ കെ.ടി രതീഷ്, അൻസാർ കെ,ശ്രീനിവാസൻ കൊടക്കാട്, സി.കെ ശശി, അനിത സി.കെ, അജയ് കുമാർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments