Ticker

6/recent/ticker-posts

സ്വച്ഛത ഹി സേവ 2026 – ‘കൈയ്യോട് കൈ’ ക്യാമ്പയിൻ



പയ്യോളി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സ്വച്ഛത ഹി സേവ 2026 – ‘കൈയ്യോട് കൈ’ ക്യാമ്പയിന്റെ ഭാഗമായി കീഴൂർ സ്റ്റേഡിയം ശുചീകരണം സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി നിർവഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ കെ. ടി. സിന്ധു, പി. എം. ഹയറുന്നിസ, വിനീത സോമൻ, സാനിറ്റേഷൻ വർക്കർമാർ, ശുചിത്വ മിഷൻ വൈ പി ജമീഷ ടി. എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.

ശുചിത്വമുള്ള നഗരസഭയും മാലിന്യമുക്തമായ പരിസരവും എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനം ജനപങ്കാളിത്തത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും മികച്ച മാതൃകയായി.

Post a Comment

0 Comments