Ticker

6/recent/ticker-posts

നരിക്കുനിയിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; ഭർത്താവിന് പരിക്ക്


കോഴിക്കോട്: നരിക്കുനി–പന്നൂർ റോഡിൽ സ്കൂട്ടർ റോഡിൽ നിന്ന് ഒന്നര മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. നരിക്കുനി കൂടത്തിൽ സ്വദേശിനി മുർഷിദ (26) ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന ഭർത്താവ് ജാസിമിന് പരിക്കേറ്റു.
കൂടത്തിൽ ഭാഗത്ത് ഇന്നലെ രാത്രി 9.30-ഓടെയായിരുന്നു അപകടം സംഭവിച്ചത്. ഭർത്താവിനൊപ്പം ഇലക്ട്രിക് സ്കൂട്ടറിൽ സ്വന്തം വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുർഷിദയുടെ ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments