ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ സുപ്രീം കോടതിയിലേക്ക് നടത്തുന്ന മാർച്ച് പുരോഗമിക്കുന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഐ.എസ്.എ ദേശീയ പ്രസിഡന്റ് നേഹ ബോറ, മന്ത്രി ഒ.ജെ. ജനീഷ് തുടങ്ങിയ പ്രമുഖർ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.
റാഫി മാർഗിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. തുറന്ന വാഹനത്തിലും ആയിരക്കണക്കിന് പ്രവർത്തകർക്കൊപ്പമുള്ള കാൽനടയായുമാണ് നേതാക്കൾ മുന്നോട്ട് പോകുന്നത്. മാർച്ചായും പ്രതിഷേധമായും എത്തുന്നവരുടെ പശ്ചാത്തലത്തിൽ ഡൽഹി പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വൻതോതിൽ അർധസൈനികരെയും പോലീസിനെയും വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു.
മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കിടെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. വൈകിട്ട് 4.32-ഓടെ അദ്ദേഹത്തിന്റെ അഭിഭാഷകരാണ് ഓൺലൈനായി ഹർജി നൽകിയത്. മല്ലികാർജുൻ ഖാർഗെ, ടി.എം.സി നേതാവ് സൗഗത റോയ്, അഖിലേഷ് യാദവ്, തേജസ്വി യാദവ് എന്നിവരും ഹർജിയിൽ ഉൾപ്പെട്ടിട്ടുണ്ട്. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വിയും രാഹുലിന്റെ അഭിഭാഷക സംഘത്തോടൊപ്പമുണ്ട്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.