Ticker

6/recent/ticker-posts

മണിയൂരിൽ വയോധിക കടന്നൽ കുത്തേറ്റ് മരിച്ചു

 


മണിയൂർ: വീട്ടുപറമ്പിൽ നിൽക്കവെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മണിയൂർ തെരുവ് തുമ്പുറ കുനുമ്മൽ ചന്ദ്രി (70 - പൂക്കണ്ടി) ആണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു  വീട്ടുപറമ്പിൽ നിൽക്കുയായിരുന്ന ചന്ദ്രിയെ തൊട്ടടുത്ത മരത്തിലുണ്ടായിരുന്ന കടന്നൽക്കൂട്ടം ഇളകി വന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. കടന്നലുകൾ കൂട്ടത്തോടെ ആക്രമിച്ചതിനെ തുടർന്ന് സമീപവാസികൾക്ക് പോലും അടുത്തേക്ക് എത്തിപ്പെടാൻ സാധിച്ചില്ല. തുടർന്ന് വിവരമറിഞ്ഞെത്തിയ റെസ്ക്യൂ ടീം അംഗങ്ങളാണ് കടിയേറ്റ് അവശനിലയിലായ ചന്ദ്രിയെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ശരീരമാസകലം കടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇവരെ ഉടൻ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെയോടെ ഹൃദയാഘാതത്തെ തുടർന്ന് ജീവൻ നഷ്ടപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് ശനിയാഴ്ച രാത്രിയോടെ റെസ്ക്യൂ ടീം പ്രദേശവാസികൾക്ക് ഭീഷണിയായ കടന്നൽക്കൂട് മരത്തിൽ നിന്ന് സുരക്ഷിതമായി നീക്കം ചെയ്തു.


Post a Comment

0 Comments