പയ്യോളി :സാമൂഹിക തിന്മകളിലേക്ക് വഴുതിവീഴുന്ന സമൂഹത്തെ കൈപിടിച്ചുയർത്താൻ സംസ്‌കാര സമ്പന്നമായ വിദ്യാഭ്യാസത്തിന് കഴിയണമെന്ന് കെ. പ്രവീൺകുമാർ എം.എൽ.എ. അഭിപ്രായപ്പെട്ടു. ജീവിതത്തിൽ എ പ്ലസ് നേടണമെങ്കിൽ പാഠപുസ്തകങ്ങളിലെ സിലബസിനപ്പുറത്തുള്ള മൂല്യങ്ങളും സംസ്‌കാരവും ആർജിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പയ്യോളിയിൽ സമാപിച്ച വിസ്‌ഡം സ്റ്റുഡൻ്റ്സ് ജില്ലാ 'ടീൻസ് പേസ്' വിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശയവിനിമയം, വിമർശനാത്മക ചിന്ത, തീരുമാനമെടുക്കൽ, പ്രശ്നപരിഹാരം, സമയനിയന്ത്രണം, വൈകാരിക നിയന്ത്രണം, സഹവർത്തിത്വം തുടങ്ങിയ നൈപുണികൾ വളർത്തുന്നതിനുള്ള പരിശീലനങ്ങളും പ്രായോഗിക പ്രവർത്തനങ്ങളും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. വിദ്യാർഥികളെ ജീവിതത്തിലെ വെല്ലുവിളികൾ ആത്മവിശ്വാസത്തോടെയും ധാർമികബോധത്തോടെയും നേരിടാൻ പ്രാപ്തരാക്കുന്നതിനൊപ്പം, സാമൂഹിക ഉത്തരവാദിത്തവും നേതൃത്വശേഷിയും വളർത്തുന്ന പദ്ധതികൾക്കും പ്രാധാന്യം നൽകണമെന്നും വിസ്‌ഡം സ്‌റ്റുഡൻ്റ്സ് ആവശ്യപ്പെട്ടു.
പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി പി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. വിസ്‌ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ താജുദ്ദീൻ സ്വലാഹി, വിസ്‌ഡം ജില്ലാ വൈസ് പ്രസിഡണ്ട് മുജാഹിദ് ബാലുശ്ശേരി,സഫീർ അൽ ഹികമി, പി.കെ അംജദ് മദനി, ഹാഫിള് ബിലാൽ കൊല്ലം, സദീദ് ഹസ്സൻ, ഹാരിസ് ആറ്റൂർ, ഫൗസാൻ കായക്കൊടി, വിസ്‌ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സുല്ല അൽ ഹികമി, സെക്രട്ടറി മുസിയാഫ് കൊയിലാണ്ടി, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് ടി.എൻ ഷക്കീർ സലഫി, ആദിൽ അമീൻ വിഷയങ്ങൾ അവതരിപ്പിച്ചു.
പയ്യോളി നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്‌ത്രി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദിൽ മുണ്ടിയത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വിനോദ് ,വിസ്‌ഡം ജില്ലാ സെക്രട്ടറി ബഷീർ മണിയൂർ, പയ്യോളി മണ്ഡലം പ്രസിഡണ്ട് സി. എം കെ അഹമ്മദ് ആശംസകൾ നേർന്നു.
വിസ്‌ഡം സ്റ്റുഡൻ്റ്സ് ജില്ലാ ട്രഷാർ ഫാ ഇസ് പേരാമ്പ്ര, സെക്രട്ടറി നിഹാൽ റഹ്‌മാൻ, അമിൽ ജമാൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
Photo
Adv Praveen Kumar MLA ടീൻസ്പേസ് ഉൽഘാടനം ചെയ്യുന്നുഐ
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.