Ticker

6/recent/ticker-posts

കൊയിലാണ്ടി കൊല്ലം റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

  

 കൊയിലാണ്ടി : കൊല്ലം റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി ഇന്ന് വൈകിട്ട് 5.30ഓടെയാണ് സംഭവം.

ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നേത്രാവതി എക്സ്പ്രസ് ട്രെയിൻ തട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മറ്റ. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.
 

Post a Comment

0 Comments