Ticker

6/recent/ticker-posts

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തം: എ.എ.പി, എ.ഐ.എസ്.എഫ് മാർച്ച് പോലീസ് തടഞ്ഞു


ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ആം ആദ്മി പാർട്ടി (എ.എ.പി) വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. പ്രവർത്തകർ സംഘടിച്ച് ഇന്ത്യ ഗേറ്റിലേക്ക് കൂറ്റൻ മാർച്ച് നടത്തിയെങ്കിലും പോലീസ് തടഞ്ഞു. നാല് ബസുകളിലായി പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു മാറ്റി.
ഇതിന് പുറമെ എ.ഐ.എസ്.എഫ് എന്ന വിദ്യാർത്ഥി സംഘടനയും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഇന്ത്യ ഗേറ്റിൽ നിന്ന് ജന്തർ മന്ദറിലേക്കായിരുന്നു വിദ്യാർത്ഥികളുടെ മാർച്ച്.
പ്രതിഷേധം കനത്തതോടെ പോലീസ് സുരക്ഷ ശക്തമാക്കുകയും മാർച്ച് അവസാനിപ്പിച്ച് പ്രതിഷേധക്കാർ പിരിഞ്ഞുപോകണമെന്ന് പോലീസ് നിർദ്ദേശം നൽകുകയും ചെയ്തു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ മേഖലയിൽ വലിയ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

Post a Comment

0 Comments